തിരുവനന്തപുരം: ഭർത്താവ് നമ്പി രാജേഷിന്റെ വേർപാടിന്റെ വേദന ഉള്ളിലൊതുക്കി അമൃത ഇന്നലെ അവസാന പരീക്ഷയും എഴുതി. എയർ ഇന്ത്യ സമരം മൂലം കുടുംബത്തെ അവസാനമായി കാണാനാവാതെ മരിച്ച പ്രവാസി രാജേഷിന്റ ഭാര്യ അമൃതയ്ക്ക് ഇന്നലെ ബി.എസ്.സി നഴ്സിംഗ് രണ്ടാംവർഷ നാലാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷയായിരുന്നു. അമ്മ ചിത്ര കൂടെപ്പോയി.

ഇതുവരെയുള്ള പരീക്ഷകൾക്ക് ആത്മവിശ്വാസം പകർന്നത് രാജേഷായിരുന്നു. ജൂണിൽ അഞ്ചാം സെമസ്റ്റർ തുടങ്ങുമെങ്കിലും ചടങ്ങുകൾ തീർന്നിട്ടേ അമൃത പോകൂ. രാജേഷിന്റെ മരണത്തിന് എയർ ഇന്ത്യയാണ് ഉത്തരവാദിയെന്നും അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച അമൃത എയർ ഇന്ത്യയ്ക്ക് മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 27ന് കുടുംബം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും.