തിരുവനന്തപുരം : നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം കർഷകർക്കുവേണ്ടി ആവിഷ്കരിച്ച ജൈവഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സായിഗ്രാമത്തിൽ മന്ത്രി പി.പ്രസാദ് നിർവഹിച്ചു. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ നാഷണൽ കോർഡിനറ്റർ അനന്തു കൃഷ്ണൻ,ജില്ലാ പ്രസിഡന്റ് എം.ആർ.മനോജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷീബ സുരേഷ്, ബേബി കിഴക്കേഭാഗം, പ്രസാദ് വാസുദേവ്, ജയകുമാർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോഹനൻ കോട്ടൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഉമ്മർ ചിറക്കൽ, കൊല്ലം ജില്ലാ കോർഡിനേറ്റർ വി.എസ്.റാണ, ആലപ്പുഴ ജില്ലാ സെക്രട്ടറി ശിവജി, പാലക്കാട് ജില്ലാ പ്രസിഡന്റ് എം.കെ.ഗിരീഷ് കുമാർ, വയനാട് ജില്ലാ സെക്രട്ടറി സി.കെ.ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.