തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പാർക്കിംഗ്, നോ പാർക്കിംഗ് ഏരിയ നിശ്ചയപ്പെടുത്തിക്കൊണ്ടുള്ള സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവിറങ്ങി. നഗരത്തിലെ റോഡുകളിൽ അലക്ഷ്യമായ പാർക്കിംഗ് മൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നാറ്റ്പാക്ക്, സ്മാർട്ട്സിറ്റി, തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാർക്കിംഗ് ഏരിയ
സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതൽ പുളിമൂട് വരെ റോഡിന്റെ വലതുവശം
 പുളിമൂട് മുതൽ ക്യൂ.ആർ.എസ് വരെ റോഡിന്റെ ഇരു വശങ്ങളിലും
ക്യൂ.ആർ.എസ് മുതൽ ആയുർവേദ കോളേജിന്റെ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഇരുവശങ്ങളിലും
 ആയുർവേദ കോളേജ് മുതൽ ഓവർബ്രിഡ്ജ് വരെ ഇരുവശങ്ങളിലും
ഓവർബ്രിഡ്ജ് മുതൽ പഴവങ്ങാടി വരെ റോഡിന്റെ ഇടതുവശം
ഫ്ലൈ ഓവർ മുതൽ പഴവങ്ങാടി വരെയുള്ള റോഡിന്റെ വലതുവശം
അട്ടക്കുളങ്ങര പള്ളി മുതൽ കാമാക്ഷിദേവീ ക്ഷേത്രം വരെ റോഡിന്റെ വലതുവശം
മേലേപഴവങ്ങാടി-ചെന്തിട്ട റോഡ് ശ്രീകണ്‌ഠേശ്വരം പാർക്ക് മുതൽ മേലേ പഴവങ്ങാടി വരെ ഫ്ലൈ ഓവറിന്റെ തുടക്കം വരെ ഇരുവശങ്ങളിലും
 മേലേ പഴവങ്ങാടി മുതൽ പവർഹൗസ് വരെ ഫ്ലൈ ഓവറിനു കീഴിൽ
ട്രിവാൻഡ്രം ക്ലബ് മുതൽ വഴുതക്കാട് ജംഗ്ഷൻ വരെ ഇടതുവശം
ടാഗോർ തിയേറ്റർ മുതൽ ശ്രീമൂലം ക്ലബ് വരെ വലതുവശത്ത്
 വഴുതക്കാട് വിമെൻസ് കോളേജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ
 വിമൻസ് കോളേജ് മുതൽ തൈക്കാട് വരെ വലതുവശത്ത്
 ശ്രീമൂലം ക്ലബ് മുതൽ കോട്ടൺഹിൽ സ്‌കൂൾവരെ ഇടതുവശം
 ബേക്കറി ജംഗ്ഷൻ മുതൽ മ്യൂസിയം ജംഗ്ഷൻ വരെ റോഡിന്റെ ഇടതുവശം
 സംസം ഹോട്ടൽ മുതൽ വി.ജെ.ടി ഹാൾവരെ ഇടതുവശം
പ്ലാമൂട് മുതൽ പട്ടം വരെയും പ്ലാമൂട് മുതൽ കുറുങ്ങാന്നൂർ വരെയും ഇരുവശങ്ങളിലും കുറുങ്ങാന്നൂർ മുതൽ പട്ടം വരെ വലതുവശവും
 കേന്ദ്രീയ വിദ്യാലയം മുതൽ ചാലക്കുഴി വരെ ഇരുവശങ്ങളിലും
കുറവൻകോണം മുതൽ ബ്രഡ് ഫാക്ടറി വരെ വലതുവശം
 ട്രാവൻകൂർ സ്‌കാൻസ് മുതൽ മെഡിക്കൽ കോളേജ് വരെ ഇടതുവശം പുതുപ്പളളി ലെയിൻ വരെ വലതുവശം
പുതുപ്പളളി മുതൽ ട്രിഡാ കോംപ്ലക്സ് വരെ ഇടതുവശം 
 മോർച്ചറി റോഡ് മുതൽ ഉള്ളൂർ ജംഗ്ഷനിലെ സിവിൽ സപ്ലൈസ് പമ്പ് വരെ വലതുവശം
 നോ പാർക്കിംഗ്
 പഴവങ്ങാടി മുതൽ അട്ടക്കുളങ്ങര വരെ ഇരുവശങ്ങൾ
വാൻറോസ് ജംഗ്ഷൻ മുതൽ ഊറ്റുകുഴി ജംഗ്ഷൻ വരെ ഇരുവശങ്ങൾ
തമ്പാനൂർ മുതൽ അരിസ്റ്റോ ജംഗ്ഷൻ വരെ ഇരുവശങ്ങളിലും
ആൽത്തറ ജംഗ്ഷൻ മുതൽ ട്രിവാൻഡ്രം ക്ലബ് വരെ ഇരു വശങ്ങളിലും
പാളയം പള്ളി മുതൽ സംസം ഹോട്ടൽ വരെ ഇരുവശങ്ങളിലും
കനകക്കുന്ന് - മ്യൂസിയം റോഡ്, മ്യൂസിയം ജംഗ്ഷൻ മുതൽ നിശാഗന്ധി വരെ (സൂര്യകാന്തി റോഡ്) ഇരുവശങ്ങളിലും
വെള്ളയമ്പലം മുതൽ ജവഹർ നഗർ റോഡ് വരെ ഇരുവശങ്ങളിലും
പട്ടം മുതൽ കേന്ദ്രീയവിദ്യാലയം വരെ ഇരുവശങ്ങളിലും
മെഡി.കോളേജ് പ്രധാന ഗേറ്റ് മുതൽ മോർച്ചറി റോഡ് വരെ ഇരുവശങ്ങളിലും
വെൺപാലവട്ടം മുതൽ ആക്കുളം കേന്ദ്രീയ വിദ്യാലയം വരെ ഇരുവശങ്ങളിലും