തിരുവനന്തപുരം: നഗരത്തിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ അമർച്ച ചെയ്യുന്നതിനും നിരോധിത മയക്കുമരുന്ന് പുകയില കച്ചവടങ്ങൾ അവസാനിപ്പിക്കുന്നതിനും നഗരത്തിൽ ബൂസ്റ്റർ പട്രോൾ ആരംഭിച്ചു.തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം.ബൂസ്റ്റർ പട്രോളിൽ ഇരുചക്ര വാഹനത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വീതമായിരിക്കും യഥാസമയം ഡ്യൂട്ടിയിൽ
ഉണ്ടായിരിക്കുക.പദ്ധതിയുടെ ഫ്ളാഗ് ഓഫ് ഇന്നലെ മാനവീയം വീഥിയിൽ ഡി.സി.പി നിഥിൻ രാജ് നിർവഹിച്ചു.