വെഞ്ഞാറമൂട്: കെ.എസ്.ടി എ ആറ്റിങ്ങൽ സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയ പ്രവേശന കാമ്പെയിന്റെ സബ് ജില്ലാതല ഉദ്ഘാടനം പൂവണത്തുംമൂട് ഗവ.എൽ.പി.എസിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ പ്രസിഡന്റ് എസ്.ദിലിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.നിഹാസ് സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ ബി.എസ്.ഹരിലാൽ,എം. ബാബു,എം.ആർ.മധു,എസ്.അജിത്ത്, അജിനെല്ലനാട്,പ്രവീൺ ബാലചന്ദ്രൻ,അജി തുടങ്ങിയവർ സംസാരിച്ചു. പുതിയതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ബാഗും പഠനോപകരണവും വിതരണം ചെയ്തു.