കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്താതായിട്ട് ആറു മാസമായെന്ന് പരാതി. നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരംകാണാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം. ഇരുട്ടിൽ തപ്പിത്തടഞ്ഞ് പ്രായമുള്ളവർ വീണ് പലർക്കും പരുക്കുകൾ പറ്റുന്നുണ്ട്. രാത്രികാലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യമുള്ള പ്രദേശങ്ങളിൽ പോലും വഴിവിളക്കുകൾ കത്താറില്ല. തെരുവുവിളക്കുകൾ പലതും കത്താത്തതിനാൽ രാത്രിയുള്ള യാത്ര ബുദ്ധിമുട്ടിലായിരിക്കുകയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.