suraj

സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ റോളിൽ എത്തുന്ന നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന നാഗേന്ദ്രൻ ഹണിമൂൺസ് എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശ്വേത മേനോൻ,​ ഗ്രേസ് ആന്റണി,​ കനി കുസൃതി,​ നിരഞ്ജന അനൂപ്,​ ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് നായികമാർ. ബഹുഭാര്യത്വ ബന്ധം പുലർത്തുന്ന ആളുടെ ജീവിതമായിരിക്കും പ്രമേയം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരു ജീവിതം അഞ്ച് ഭാര്യമാർ എന്നാണ് വെബ് സീരിസിന്റെ ടാഗ് ലൈൻ. കോമഡി എന്റർടെയ്നറായിരിക്കും ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്. റിലീസ് തീയതി പുറത്തു വിട്ടിട്ടില്ല.