കാട്ടാക്കട:കാട്ടാക്കട എൻ.എസ്.എസ് കരയോഗ യൂണിയൻ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും എം.ജി.എം ഫാം ടെക്കിന്റെയും ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്ത് സംഘടിപ്പിച്ച കോഴി വളർത്തൽ ഏകദിന പരിശീലന പരിപാടി യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,എം.ജി.എം ഫാം ടെക്ക് എം.ഡി പൂലന്തറ ടി.മണികണ്ഠൻ,യൂണിയൻ കമ്മിറ്റിയംഗങ്ങൾ,പ്രതിനിധി സഭാംഗങ്ങൾ,ഇൻസ്പെക്ടർ ആർ.വി.വിപിൻ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് എസ്.ഗീത,സെക്രട്ടറി ആർ.എസ്.ശ്രീദേവി,വനിതാ സംഘം യൂണിയൻ ഭാരവാഹികൾ,എം.എസ്.എസ്.എസ് കോഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.ഡോ.സമ്പത്ത്,ഡോ.എം.ജി.മാനസ,ഡോ.ശിവശങ്കർ ജാദോ,ജോഷി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.