തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, ജേർണലിസം,മലയാളം,ഹിന്ദി,ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്,ബയോകെമിസ്ട്രി, കെമിസ്ട്രി,സുവോളജി എന്നി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ 27മുതൽ 30 വരെ കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 27ന് രാവിലെ 11ന് സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, 28ന് രാവിലെ 10ന് സുവോളജി, 11.30ന് ഇംഗ്ലീഷ്, ജേർണലിസം, ഉച്ചയ്ക്ക് 2ന് കെമിസ്ട്രി, 29ന് രാവിലെ 10.30ന് ഹിന്ദി, 2ന് മലയാളം, 30ന് രാവിലെ 11ന് ബയോകെമിസ്ട്രി എന്നിങ്ങനെയാണ് ഇന്റർവ്യൂ നടക്കുന്നത്.