കാട്ടാക്കട: മുതിയാവിളയിൽ മായാമുരളി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഞ്ജിത്തിനായി കാട്ടാക്കട പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. എസ്.സി,​ എസ്.ടി വകുപ്പും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ എസ്.സി,​ എസ്.ടി കോടതിയാണ് അപേക്ഷ പരിഗണിക്കേണ്ടത്. ഇതിനായി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കേണ്ടതുണ്ട്. ശനിയാഴ്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

9നാണ് പേരൂർക്കട സ്വദേശി മായാമുരളിയെ കാട്ടാക്കടയിലെ വാടക വീടിന് സമീപത്തെ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മായക്കൊപ്പം കഴിഞ്ഞിരുന്ന രഞ്ജിത്തിനെ കാണാതായതോടെ പൊലീസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. 13 ദിവസം ഒളിവിൽ കഴിഞ്ഞ പ്രതിയെ ചൊവാഴ്ച തമിഴ്നാട് കമ്പം തേനിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.