ആറ്റിങ്ങൽ: കഴിഞ്ഞദിവസം പെയ്ത മഴയിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലും ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിന് പുറമേ നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ വിവിധയിടങ്ങളിലും വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മിക്കയിടങ്ങളിലും സർവീസ് റോഡ് ഉൾപ്പടെ വെള്ളത്തിലായി. കൊല്ലമ്പുഴയിൽ ഇന്നലെ രാത്രി സർവീസ് റോഡിൽ കാറ് ചെളിയിൽ താഴ്ന്നിരുന്നു. കൊല്ലമ്പുഴ, ഇടയാവണം മേഘലകളിൽ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതായി നാട്ടുകാർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കൃഷി നാശത്തിനും കാരണമായി.