മലയിൻകീഴ്: അന്തിയൂർക്കോണം - കല്ലുവരമ്പ് റോഡിലെ വെള്ളക്കെട്ട് കാരണം കാൽനട,ഇരുചക്രവാഹന യാത്രക്കാർ ദുരിതത്തിൽ.പൊതു ഓടയില്ലാത്തതും റോഡിൽ വെള്ളം ഒലിച്ച് പോകാനുള്ള സംവിധാനമില്ലാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.നേരത്തെയുണ്ടായിരുന്ന ഒാട മണ്ണിട്ട് നികത്തിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.കല്ലുവരമ്പിന് പുറമെ നെല്ലിക്കാട്,ചീനിവിള,ചെലവക്കോട്,കണ്ടല ഭാഗത്തേയ്ക്ക് പോകുന്നവരും പ്രദേശവാസികളുമാണ് നന്നേ ബുദ്ധിമുട്ടുന്നത്.മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അന്തിയൂർക്കോണം വാർഡിലുൾപ്പെട്ട ഈ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ
അധികൃതരെ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.