k

തിരുവനന്തപുരം: തലസ്ഥാനത്തെ ഫാഷൻ ലഹരിയിലാഴ്ത്തിയ ലുലു ഫാഷൻ വീക്ക് രണ്ടാം സീസൺ സമാപിച്ചു. ലുലു ഫാഷൻ സ്റ്റൈൽ ഐക്കണുകളായി സിനിമാതാരങ്ങളായ അതിഥി രവിയും പ്രതീക് ജെയിനും തിരഞ്ഞെടുക്കപ്പെട്ടു. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ അതിഥി രവിക്കും ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അനൂപ് വർഗീസ് പ്രതീക് ജയിനിനും പുരസ്‌കാരം സമ്മാനിച്ചു. ഷോ ഡയറക്ടറായ ഷാഖിർ ഷെയ്ഖിനെ ഫാഷൻ രംഗത്തെ സംഭാവനകൾക്ക് ആദരിച്ചു. മിസ് സുപ്രാ നാഷണൽ ഏഷ്യ റിതിക കട്നാനി, 2020ലെ ഫെമിന മിസ് ഇന്ത്യ യു.പി മന്യ സിംഗ്, പ്രതീക് ജെയിൻ എന്നിവർ റാംപിൽ ചുവടുവച്ചു. ലുയി ഫിലിപ്പ്,ക്രൊയ്ഡൺ യു.കെ,സിൻ ഡെനിം അടക്കമുള്ള ബ്രാൻഡുകളുമായി സഹകരിച്ച് പെപ്പെ ജീൻസ് ലണ്ടനാണ് ഫാഷൻ വീക്ക് അവതരിപ്പിച്ചത്.