തിരുവനന്തപുരം: മന്ത്രി പി. രാജീവിന്റെ പുസ്തകം 'ഇന്ത്യ ദാറ്റ് ഈസ് ഭാരത് ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്‌സ്' ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുന്നതിലേക്ക് നയിച്ച ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചുള്ള പഠനമാണ് പുസ്തകം. തമ്പാനൂർ അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പുസ്തകം ഏറ്റുവാങ്ങും. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി സംസാരിക്കും.