ഉദിയൻകുളങ്ങര: സന്ദേശവുമായി പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ബി.എം.സിയുടെ ആഭിമുഖ്യത്തിൽ ലോക ജൈവവൈവിധ്യ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്, അമ്പലത്തറയിൽ ഗോപകുമാർ, എസ്.എസ്. ശ്രീരാഗ്, സ്‌നേഹലത, ധന്യ പി. നായർ, കാക്കണംമധു, മിനി പ്രസാദ്, ജയചന്ദ്രൻ, വിമല, വടകര വേണുഗോപാൽ ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ചു പഠന ക്ലാസ് നയിച്ചു.