പാറശാല: ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല മുര്യങ്കര പുതുവൽ പുത്തൻ വീട്ടിൽ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10ഓടെ കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡിൽ പ്ലാമൂട്ടുക്കടയ്ക്ക് സമീപത്താണ് അപകടം സംഭവിച്ചത്. ബൈപ്പാസ് റോഡിന് സമാന്തരമായുള്ള സർവീസ് റോഡിലെ ഹമ്പിൽ കയറിയിറങ്ങവെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തെറിച്ച് വീണാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ ഒരു കമ്പിനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരവേ പതിനഞ്ച് ദിവസം മുമ്പാണ് അവധിയിൽ നാട്ടിലെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിച്ചു. മാതാപിതാൾ: ബിന്ദു, അമ്പിളി. സഹോദരി: നന്ദന.