ec

തിരുവനന്തപുരം: എ​ല്ലാ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ഒ​രു​ ​വാ​ർ​ഡു​ ​വീ​തം​ ​കൂ​ട്ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സ് അനുമതിക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കൈമാറി. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഓർഡിനൻസ് മടക്കി അയച്ചിരുന്നു. ജൂ​ൺ​ ​ആ​റു​ ​വ​രെ​യാ​ണ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​നി​ല​വി​ലു​ള്ള​ത്.​

ഇന്നു രാവിലെ പത്തിന് ഓൺലൈനായി ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം തുടങ്ങാനുള്ള തീയതി നിശ്ചയിക്കും. ഇക്കാര്യം അജൻഡയിൽ ഉൾപ്പെടുത്തി. ജൂൺ പത്ത് മുതൽ ജൂലായ് 19വരെ സമ്മേളനം നടത്താനാണ് ആലോചന. സഭാ സമ്മേളനം വിളിച്ചുകൂട്ടിയാൽ പിന്നെ ഓർഡിനൻസിറക്കാനാവില്ല. അതിനാൽ ഓർഡിനൻസിന് പകരം ബില്ല് നിയമസഭയിൽ അവതരിപ്പിച്ചേക്കും. ബില്ലും നിയമമാവണമെങ്കിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്.