തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീചിത്രാ ഹോമിൽ ശബ്ദതാരാവലി സംഗമം നടന്നു. ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. രണ്ടുകോടി മുടക്കി ശ്രീകണ്‌ഠേശ്വരം പാർക്കിന്റെ നവീകരണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പാർക്കിന്റെ നവീകരണത്തിന് ശ്രമിച്ച ആന്റണി രാജുവിനെ സമിതി ആദരിച്ചു.ശ്രീചിത്രാ ഹോമിൽ നിന്ന് എസ്.എസ്.എൽ.സി, പ്രസ്ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ ഹോം സൂപ്രണ്ട് വി.ബിന്ദുവിനെയും ജി.വിജയകുമാറിനെയും ആന്റണി രാജു ആദരിച്ചു.സമിതി പ്രസിഡന്റ് പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.എൻ.ശ്രീകുമാരൻ തമ്പി,തിരുമല ശിവൻകുട്ടി,ഇറയാംകോട് വിക്രമൻ,ജി.വിജയകുമാർ എന്നിവർ സംസാരിച്ചു.