santha

മലയിൻകീഴ്: കാണാതായ സ്ത്രീയുടെ ജഡം കിണറ്റിൽ കണ്ടെത്തി. മലയിൻകീഴ് നീറോട്ടുകോണം വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ശാന്ത(73)യെയാണ് കിണറ്റിൽ മരിച്ച നിലയിൽ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. ഇവരെ ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ കാൺമാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ

മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ താമസിച്ചിരുന്ന ബന്ധുവിന്റെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് മൃതദ്ദേഹം പുറത്തെടുത്തു.