തിരുവനന്തപുരം: കേംബ്രിഡ്ജ് കൗൺസിലിലെ ആദ്യ ഏഷ്യൻ മേയറായി ബൈജു തിട്ടാലയെ തിരഞ്ഞെടുത്തു. മേയറായി ചുമതലയേറ്റെടുത്ത ചടങ്ങിൽ കേംബ്രിഡ്ജ് കൗൺസിന്റെ യൂട്യൂബ് സ്ട്രീമിംഗിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തിരുവനന്തപുരം ടെറസ് ഹോട്ടലിൽ നിന്ന് പങ്കെടുത്തു.
ആദ്യമായാണ് ബ്രിട്ടീഷുകാരൻ അല്ലാത്ത ഒരാൾ കേംബ്രിഡ്ജിൽ മേയർ ആകുന്നതെന്നും ഏറ്റുമാനൂരിൽ ജനിച്ച ബൈജു തിട്ടാല മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ വംശജർക്ക് മുഴുവൻ അഭിമാനമാണെന്നും ബൈജു തിട്ടാലയുടെ അടുത്ത സുഹൃത്തും സി.എം.പി ജനറൽ സെക്രട്ടറിയുമായ സി.പി.ജോൺ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരായ ജേക്കബ് ജോർജ്, ഡോ. എം.ജി.രാധാകൃഷ്ണൻ, സി.എം.പി സെക്രട്ടറി സംസ്ഥാന സെക്രട്ടറി എം.പി.സാജു, ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ജോയിന്റ് സെക്രട്ടറി പി.ജി.മധു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.