mb-rajesh

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിൽ പണപ്പിരിവിനിറങ്ങിയാൽ കർശന നടപടിയെന്ന് മന്ത്രി എം.ബി. രാജേഷ്. ബാർകോഴയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള സന്ദേശം കേട്ടു. സർക്കാർ ഗൗരവത്തോടെ കാണുമെന്നും വാർത്താലേഖകരോട് പറഞ്ഞു.

മദ്യനയത്തെപ്പറ്റി പ്രാരംഭ ചർച്ചപോലും നടന്നിട്ടില്ല. എന്നാൽ,​ ഒരു മാസമായി പലവാർത്തകളും പ്രചരിക്കുന്നുണ്ട്. നാളുകളായുള്ള കലാപരിപാടിയാണ് ശബ്ദരേഖ. ഇതിന്റെയൊക്കെ പിന്നിൽ ആരായാലും കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം.

പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്,​ അവർ എന്തുകൊണ്ട് രാജി ചോദിക്കുന്നില്ലെന്ന് ചിന്തിക്കുകയായിരുന്നെന്നായിരുന്നു മറുപടി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 52 ബാറുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടായിരിക്കുമെന്നും രാജേഷ് പറഞ്ഞു.

ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിട്ടു.

ബാറുകാരെ സഹായിക്കാനുള്ള ഒരു നടപടിയും എടുത്തിട്ടില്ല. 2016ൽ 23 ലക്ഷം ആയിരുന്നു ലൈസൻസ് ഫീസ്. ഇപ്പോഴത് 35 ലക്ഷം. സർക്കാർ ബാറുടമകളെ സഹായിക്കുന്നെന്ന് പിന്നെങ്ങനെ ആരോപിക്കും?

10 വർഷം കൊണ്ട് മദ്യത്തിൽ നിന്നുള്ള വരുമാനത്തിൽ 4.8 ശതമാനം കുറവുവന്നു. ഐ.ടി പാർക്കുകളിൽ മദ്യം വിറ്റ് ബാറുടമകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് പണപ്പിരിവ് എന്നാണ് കെ. സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാതാണിത്. ടേൺ ഓവർ ടാക്സുമായി ബന്ധപ്പെട്ട് സർക്കാർ ബാറുടമകളെ സഹായിക്കുന്നെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ മാത്രം ബാർ ഹോട്ടലുകളിൽ 3.05 കോടിയുടെ ടേൺ ഓവർ ടാക്സ് തട്ടിപ്പാണ് പിടിച്ചത്. നികുതി കുടിശ്ശികയുള്ള ബാറുടമകൾക്കെതിരെ ജപ്തി ഉൾപ്പെടെ നടപടികളിലേക്ക് കടന്നിട്ടുമുണ്ട്.

 തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്തെ ബാ​ർ​ ​പി​രി​വും അ​ന്വേ​ഷി​ക്കും

തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​ബാ​ർ​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്ന് ​പ​ണ​പ്പി​രി​വ് ​ന​ട​ത്തു​ന്ന​താ​യി​ ​എ​ക്സൈ​സി​ന് ​ല​ഭി​ച്ച​ ​ഊ​മ​ക്ക​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തും.​ ​എ​ക്സൈ​സ് ​വി​ജി​ല​ൻ​സാ​ണ് ​അ​ന്വേ​ഷി​ക്കു​ക.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പാ​ണ് ​എ​ക്സൈ​സ് ​ആ​സ്ഥാ​ന​ത്ത് ​ക​ത്ത് ​കി​ട്ടി​യ​ത്.
പ​ണ​പ്പി​രി​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബാ​റു​ട​മ​ക​ളു​ടെ​ ​സം​ഘ​ട​ന​യി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി.​ ​അ​താ​ണ് ​ക​ത്തി​ലേ​ക്ക് ​എ​ത്തി​യ​തെ​ന്നാ​ണ് ​എ​ക്സൈ​സ് ​അ​നു​മാ​നം.​ ​ബാ​റു​ട​മ​ക​ളി​ൽ​ ​നി​ന്ന് ​പി​രി​ച്ച​ ​തു​ക​ ​എ​ത്തേ​ണ്ടി​ട​ത്ത് ​എ​ത്തി​യി​ല്ലെ​ന്നും​ ​സം​ഘ​ട​നാ​ ​യോ​ഗ​ത്തി​ൽ​ ​വി​മ​ർ​ശ​ന​മു​യ​ർ​ന്നു.​ ​ഇ​തും​ ​ഭി​ന്ന​ത​യ്ക്ക് ​കാ​ര​ണ​മാ​യി.