വിതുര: അവസാന ഔദ്യോഗിക പരിപാടിയും അവിസ്മരണീയമാക്കി ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ. ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സ്വരൂപിച്ച തുക കൊണ്ട് വിതുര യു.പി സ്കൂളിലെ വിഭിന്ന പ്രതിഭയായ സെയ്ഫാന് വീൽചെയർ വാങ്ങി നൽകിയാണ് വോളന്റിയർമാർ പടിയിറങ്ങുന്നത്. വീൽചെയറും, എൻ.എസ്. എസ് സർട്ടിഫിക്കറ്റുകളും വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ,എസ്.എം.സി ചെയർമാൻ എ.സുരേന്ദ്രൻ,പ്രിൻസിപ്പൽമാരായ മഞ്ജുഷ.എ.ആർ,ഷാജി.എം.ജെ,വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി ടി.എസ്,വിതുര യു.പി.എസ് എച്ച്.എം ശോഭന ദേവി പി.പി,എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ മാത്തൻ ജോർജ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ വി.പി,ശ്രീകണ്ഠൻ നായർ,അനിൽകുമാർ,ഷിബു തുടങ്ങിയവർ പങ്കെടുത്തു.