കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോങ്ങനാട് യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റും ചിറയിൻകീഴ് മേഖല പ്രസിഡന്റുമായ ബി.ജോഷി ബാസു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് മേഖലാ ട്രഷറർ ബി.മുഹമ്മദ് റാഫി, യൂണിറ്റ് ജനറൽ സെക്രട്ടറി ഉദയവർമ്മ തുടങ്ങിയവർ പങ്കെടുത്തു.