തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിലെ സന്നദ്ധ പ്രവർത്തകരായ സ്ത്രീകളുടെ സംഘടനയായ ആശ്രയയുടെ സ്നേഹസംഗമം ഇന്ന് നടക്കും.രാവിലെ 10ന് വെള്ളയമ്പലം ആർച്ച് ബിഷപ് കോമ്പൗണ്ടിലെ ടി.എസ്.എസ് ഹാളിൽ നടക്കുന്ന സ്നേഹസംഗമം എം.ജി,കേരള, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ് ഉദ്ഘാടനം ‌ചെയ്യും.ആശ്രയ പ്രസിഡന്റ് ശാന്ത ജോസ് അദ്ധ്യക്ഷത വഹിക്കും. ആർ.സി.സി പാലിയേറ്റീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. സുധ,ആശ്രയ വൈസ് പ്രസിഡന്റുമാരായ ജെസി ജേക്കബ്,ആനി ജോർ‌ജ് എന്നിവർ പ്രസംഗിക്കും.ആശ്രയ കോഓർഡിനേറ്റർമാരായ ഡോ. പി.ആർ. ഗീത,ലക്ഷ്മി ഗിരിധരൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും. 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും കോഴ്സ് ആൻഡ് കരിയർ ഗൈഡൻസ് ക്ലാസും നടത്തും.സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കരിയർ ഗൈഡൻസ് വിഭാഗം എഡ്യുക്കേഷൻ ഡിസ്ട്രിക്റ്റ് കൺവീനറായ രാധിക ഉണ്ണികൃഷ്ണൻ ക്ലാസ് നയിക്കും.