photo

നെയ്യാറ്റിൻകര : നവോത്ഥാനത്തിന്റെയും മാനവികതയുടേയും വിളംബര ഭൂമികയാണ് അരുവിപ്പുറമെന്ന് മഠാധിപതി സ്വാമി സാന്ദ്രാനന്ദ അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര സബ് ജില്ലാ മലയാളം പരിശീലനത്തിന്റെ ഭാഗമായി അരുവിപ്പുറം സന്ദർശിച്ച അദ്ധ്യാപകരോട് സംവദിക്കുകയായിരുന്നു സ്വാമി. സമത്വം, മാനവികത തുടങ്ങിയ ദർശനങ്ങൾ പുതിയ പാഠ്യപദ്ധതിയിലൂടെ കുട്ടികൾ പഠിക്കുന്നുവെന്നത് സ്വാഗതാർഹമാണ്. ഗുരുദേവൻ ആഗ്രഹിച്ചിരുന്നതും ഇതായിരുന്നു. സമൂഹത്തിലെ പ്രശ്നങ്ങൾ മാറ്റാൻ അദ്ധ്യാപകർക്ക് പല കാര്യങ്ങൾ ചെയ്യാനാകുമെന്നും സ്വാമി പറഞ്ഞു. ആർ.പി മാരായ വിലോലത,ഡോ. രമേഷ്, പ്രസന്ന, ലീഡർ സിസ്റ്റർ കൊച്ചുറാണി എന്നിവർ നേതൃത്വം നൽകി. ചിത്രകാരി സിന്ധു ടീച്ചർ മുഖ്യാതിഥിയായിരുന്നു. നുറുങ്ങു കവിതകളുടെ അവതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ അരുൺ സ്വാഗതവും സാബു നന്ദിയും പറഞ്ഞു.