തിരുവനന്തപുരം: ജൂൺ 9 മുതൽ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധന കാലയളവിൽ വിപുലമായ തയ്യാറെടുപ്പുകളുമായി ജില്ലാഭരണകൂടം. ഫിഷറീസ് വകുപ്പ്,ഹാർബർ എൻജിനിയറിംഗ്,മറൈൻ എൻഫോഴ്സ്‌മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് യോഗത്തിനു ശേഷം കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ യോഗങ്ങൾ ചേരും.കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അഡി. ജില്ലാ മജിസ്‌ട്രേറ്റ് സി.പ്രേംജി.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി,ഹാർബർ എൻജിനിയറിംഗ്, മറൈൻ എൻഫോഴ്സ്‌മെന്റ്,പൊലീസ്, സിവിൽ സപ്ലൈസ്,വാട്ടർ അതോറിട്ടി തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
തീരുമാനങ്ങൾ
വിഴിഞ്ഞത്ത് ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂർ കൺട്രോൾ റൂം
ഫിഷറീസ് ഡയറക്ടറേറ്റിൽ മാസ്റ്റർ കൺട്രോൾ റൂം
18 സീ റെസ്‌ക്യൂ ഗാർഡുകൾ
മുതലപ്പൊഴിയിൽ മൂന്ന് ഷിഫ്‌റ്റുകളിലായി ജീവൻ രക്ഷാ സ്‌ക്വാഡുകൾ
പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി വിഴിഞ്ഞത്ത് മറ്റൈൻ ആംബുലൻസ്
മുതലപ്പൊഴി ഹാർബറിൽ ഒരു പട്രോളിംഗ് ബോട്ട്
വിഴിഞ്ഞത്ത് ഒരു ചെറുവള്ളം, ബോട്ട് ; മുതലപ്പൊഴിയിൽ രണ്ട് ചെറുവള്ളം, ബോട്ട്
കാലാവസ്ഥാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും
തീരദേശത്തെ ആരാധനാലയങ്ങളിലെ പ്രതിനിധികളടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പുകൾ
24 മണിക്കൂറും ഗ്രൂപ്പ് നിരീക്ഷിക്കും
മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് വെരിഫിക്കേഷൻ
ലൈഫ് ജാക്കറ്റടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ്, കോസ്റ്റൽ പൊലീസിനെ അറിയിക്കണം
യാനങ്ങൾക്ക് രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവ നിർബന്ധം
ഹാർബറുകൾ കേന്ദ്രീകരിച്ച് അംഗീകൃത വലകളുടെ പരിശോധന
അടിയന്തര നമ്പർ - 1077
കൺട്രോൾ റൂം നമ്പറുകൾ
വിഴിഞ്ഞം ഫിഷറീസ് അസി.ഡയറക്ടർ ഓഫീസ് - 0471 2480335, 2481118
അസിസ്റ്റന്റ് ഡയറക്ടർ - 9496007035
ഡെപ്യൂട്ടി ഡയറക്ടർ - 9496007026
ജോയിന്റ് ഡയറക്ടർ - 9496007023
മറൈൻ എൻഫോഴ്സ്‌മെന്റ് - 7907921586