p

തിരുവനന്തപുരം: അദ്ധ്യയനവർഷം തുടങ്ങാൻ ഒൻപത് ദിവസം മാത്രം ശേഷിക്കെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകൾ ഇഴയുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എൻജിനീയർമാരാണ് സ്കൂളുകൾ സന്ദർശിച്ച് കെട്ടിടങ്ങളുടെയും ക്ളാസ് മുറികളുടേയും അറ്റകുറ്റപ്പണി പൂർത്തീകരിച്ചതായി ഉറപ്പുവരുത്തേണ്ടത്. അതിശക്തമായ മഴ ഫിറ്റ്നസ് പരിശോധനകളെ ബാധിച്ചിട്ടുണ്ട്. എത്ര സ്കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതിന്റെ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ലഭിച്ചിട്ടില്ല.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ സുരക്ഷയിൽ രക്ഷിതാക്കൾ ആശങ്കാകുലരാണ്.ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ ക്ളാസ് നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻവർഷങ്ങളിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും ക്ളാസ് മുറിയിൽ അഞ്ചാംക്ളാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.

നടപടി വൈകിപ്പിക്കുന്നത് തദ്ദേശവകുപ്പാണെന്ന് പ്രൈവറ്റ് എയ്‌ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ആരോപിച്ചിരുന്നു. കഴിഞ്ഞവർഷം അറ്റകുറ്റപ്പണി നടത്തി അംഗീകാരം നേടിയ സ്‌കൂളുകൾക്ക് നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇക്കുറി അംഗീകാരം നൽകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത സ്കൂളുകൾ കുറുക്കുവഴികളിലൂടെ ഫിറ്റ്നെസ് 'ഒപ്പിച്ചെടു'ക്കുന്നതായി ആക്ഷേപമുണ്ട്.

` കെട്ടിടം സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്കൂൾ പരിസരത്തും വഴിയിലും അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോ‌ർഡുകൾ,​ ഹോർഡിംഗ്സുകൾ വൈദ്യുതി പോസ്റ്റുകൾ,​ വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം'

-ഉന്നതതല യോഗത്തിൽ

മുഖ്യമന്ത്രി നിർദേശിച്ചത്

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​സ്കൂ​ൾ​ ​പ്ര​വേ​ശ​നം
ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​അം​ഗീ​കാ​രം​ ​റ​ദ്ദാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റി​നും​ 18​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ൺ​ ​എ​യ്ഡ​ഡ് ​പ്രൈ​മ​റി,​ ​ഹൈ​സ്കൂ​ൾ,​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​സ്കൂ​ളു​ക​ളു​ടെ​ ​അം​ഗീ​കാ​രം​ ​റ​ദ്ദാ​ക്കു​മെ​ന്നും​ ​ക്രി​മി​ന​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​ഭി​ന്ന​ശേ​ഷി​ ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​എ​ച്ച്.​ ​പ​ഞ്ചാ​പ​കേ​ശ​ൻ​ ​അ​റി​യി​ച്ചു.​ ​ഇ​വ​രു​ടെ​ ​അ​പേ​ക്ഷ​ ​നി​ര​സി​ക്കാ​ൻ​ ​മാ​നേ​ജ്മെ​ന്റു​ക​ൾ​ക്ക് ​അ​ധി​കാ​ര​മി​ല്ല.​ ​ഭി​ന്ന​ശേ​ഷി​ ​അ​വ​കാ​ശ​ ​നി​യ​മ​ത്തി​ലെ​ 80,​ 90​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കു​ക.