anumodikunnu

കല്ലമ്പലം:പറകുന്ന് ഗ്രാമശ്രീ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വേനൽകൂട് എന്ന പേരിൽ അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി നിയോ ഫിലിം സ്കൂളിലെ അനന്ത് മോഹൻ, പ്രഭാഷകനും കവിയുമായ ശ്രീകുമാർ പ്ലാക്കാട്, ഡോ.പ്രമോദ്.ജി.നായർ,നാടക പരിശീലകൻ അമൽഅബ തുടങ്ങിയവവരും നൂറിൽ പരം കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.വീശിഷ്ടാഥിതിയായെത്തിയ സിനിമ ആർട്ടിസ്റ്റ് സ്വരാജ് ഗ്രാമികയെ കവി ഓരനെല്ലൂർ ബാബു ഉപഹാരം നൽകി അനുമോദിച്ചു.ഗ്രാമശ്രീ ഗ്രന്ഥശാല പ്രസിഡന്റ് സുശീന്ദ്രൻ,സെക്രട്ടറി രമണൻ, ഗ്രന്ഥശാല ലൈബ്രെറിയൻ സോണി,ശ്രീലക്ഷ്മി,നവമി തുടങ്ങിയവർ നേതൃത്വം നൽകി.