കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തും അദാനി ഫൗണ്ടേഷനും ചേർന്ന് ബാലസൗഹൃദ പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പിലെ കുട്ടികൾ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100കുട്ടികൾ പങ്കെടുത്തു. വ്യക്തിത്വവികസനം, നേതൃപാടവം, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നല്ല ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, പാലിയേറ്റീവ് കെയർ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. തുറമുഖ ഓഫീസിൽ എത്തിയ കുട്ടികളെ അദാനി ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ വിപിൻ ഷേക്കുറി, ജോർജ് സെൻ, ശരത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകതകളെയും പ്രവർത്തങ്ങളെയും സംബന്ധിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. തുറമുഖ പ്രവർത്തനങ്ങൾ നേരിൽ കണ്ട ശേഷം കുട്ടികൾ മടങ്ങി.