തിരുവനന്തപുരം: പദ്മ പുരസ്കാരങ്ങൾക്ക് അർഹരായവരെ കണ്ടെത്തി കേന്ദ്രത്തിന് ശുപാർശ നൽകാൻ മന്ത്രി സജി ചെറിയാൻ കൺവീനറായി പരിശോധനാ സമിതി രൂപീകരിച്ചു. ചീഫ്സെക്രട്ടറി ഡോ.വി. വേണുവാണ് സെക്രട്ടറി. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കെ.ബി. ഗണേശ്കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങൾ. സംസ്ഥാനത്തിന്റെ ശുപാർശ തള്ളാനും സ്വീകരിക്കാനും കേന്ദ്രത്തിനാവും.