കല്ലമ്പലം: വെട്ടിയറ ഗൗരിശങ്കരം നൃത്തവിദ്യാലയത്തിന്റെ 13-ാമത് വാർഷികാഘോഷവും അനുമോദനവും ഹോട്ടൽ ഇന്ദ്രപ്രസ്ത ഓഡിറ്റോറിയത്തിൽ നടന്നു.കഥകളി ആചാര്യൻ ചാത്തന്നൂർ നാരായണ പിള്ള ഉദ്ഘാടനം ചെയ്തു. കവി ഓരനെലൂർ ബാബു അദ്ധ്യക്ഷനായി. വേൾഡ് റെക്കാഡ് ജേതാവ് രഞ്ജിത് കുമാർ മുഖ്യാതിയായി.വാർഡ്‌ അംഗം അരുൺകുമാർ, എം.മഹേശൻ, ഗൗരിശങ്കരം ഡയറക്ടർ നന്ദിനി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചാത്തന്നൂർ നാരായണ പിള്ളയെയും രഞ്ജിത് കുമാറിനെയും ആദരിച്ചു. തുടർന്ന് ഗൗരിശങ്കരം നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു.