lathikayude-veedu

കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്ത തോരാമഴയിൽ നാവായിക്കുളത്തും ചെമ്മരുതിയിലും വീടുകൾ തകർന്നു. നാവായിക്കുളം പാറക്കെട്ടിൽ വീട്ടിൽ ലതിക കുമാരിയുടെ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ചെമ്മരുതി വില്ലേജിൽ മുത്താന മൂലവിള വീട്ടിൽ നളിനിയുടെയും പാളയംകുന്ന് കോവൂർ എസ്.കെ. ഭവനിൽ റോജയുടെയും വീടുകൾ തകർന്നു. ലതികയുടെ വീട് ഷീറ്റ് മേഞ്ഞതും മറ്റ് രണ്ട് വീടുകൾ ഓടിട്ടതുമായിരുന്നു. കാലപ്പഴക്കം ചെന്ന മൂന്ന് വീടുകളിലും അടുത്തെങ്ങും അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല. നിർധന കുടുംബങ്ങളുടെ വീടുകളാണ് തകർന്നത്. വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീട്ടു സാദനങ്ങൾ വ്യാപകമായി നശിച്ചു. ഇവർ ബന്ധു വീടുകളിലേക്ക് താമസം മാറി. വില്ലേജോഫീസർമാർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.