കിളിമാനൂർ: ശക്തമായ മഴയിൽ വീട് ഭാഗീകമായി തകർന്നുവീണു. നഗരൂർ കടവിള പുല്ലു തോട്ടം സ്വദേശി മനോജിന്റെ വാറു വിള വീടാണ് തകർന്നത്. നിർധന കുടുംബമായ മനോജും രണ്ട് മക്കളും രോഗിയായ മനോജിന്റെ മാതാവും താമസിക്കുന്നത്. ശക്തമായ മഴയിൽ ആദ്യം ഓടുകൾ തകർന്ന് വീഴുമ്പോൾ കുടുംബം വീട്ടിനുള്ളിലുണ്ടായിരുന്നു. ഉടൻ വീടിന് പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. ഇവർക്ക് പഞ്ചായത്തിൽ നിന്നും ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകുമെന്ന് പഞ്ചായത്തംഗം അനോബ് ആനന്ദ് അറിയിച്ചു.