ബാലരാമപുരം: മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കന്റെറി സ്കൂളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ സ്പോർട്സ് പരിശീലനം നൽകും.2024-25 അദ്ധ്യയന വർഷത്തിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ച് പഠനത്തോടൊപ്പം ഫുട്ബാൾ,​ ഹാൻഡ് ബാൾ,​ സോഫ്റ്റ് ബാൾ,​ ബേസ് ബാൾ,​ അത് ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങൾക്ക് പ്രത്യേക പരിശീലനം നേടാവുന്നതാണെന്നും 14 ദിവസത്തിനുള്ളിൽ സ്കൂളിൽ ബന്ധപ്പെടണമെന്ന് മാനേജർ അറിയിച്ചു. ഫോൺ: 8086649498,​8086870065.