മലയിൻകീഴ് : ഐ.എം.എ Iനേമം വനിതാവിഭാഗം വിമയുടെയും മാധവകവി സംസ്കൃതികേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക തൈറോയ്ഡ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7.30 മുതൽ 10.30 വരെ സൗജന്യ തൈറോയ്‌ഡ് ഫംഗഷൻ രക്തപരിശോധന ക്യാമ്പ് നടക്കും.മാധവകവി സംസ്കൃതികേന്ദ്രം ചെയമാൻ മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.ഐ.എം.എ നേമം ശാഖ പ്രസിഡന്റ് ഡോ.വിജയൻ അദ്ധ്യക്ഷത വഹിക്കും.

സീനിയർ കൺസൾട്ടന്റ്സ് ഐ.എം.എ.ഭാരവാഹികളുമായ ഡോ.ഇന്ദിരാമ്മ, ഡോ.വിജയകുമാർ,ഡോ.വിഷ്ണു,ഡോ.സൂസി പി.അലക്സ്, ഡോ.വി.മോഹനൻനായർ, ഡോ.കെ.രാജേന്ദ്രൻ, ഡോ.ശശിധരൻനായർ എന്നിവർ സംസാരിക്കും.