വർക്കല: എസ്.എൻ.ഡി.പി യോഗം കേന്ദ്രവനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കലോത്സവം നാളെ രാവിലെ 9ന് ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. ഇത്തവണ കുമാരനാശാൻ സ്മൃതി ആചരണമായി വീണപൂവ് എന്ന പേരിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നാല് മേഖലകളിലായാണ് കലോത്സവം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം റീജിയൻ-1ന്റെ കലോത്സവത്തിന് എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ ആതിഥേയത്വം വഹിക്കും. ആലാപനം, പ്രസംഗം, ആസ്വാദനം, നൃത്തനാടകം തുടങ്ങി വിവിധ ഇനങ്ങളിലായി മുന്നൂറോളം വിദ്യാർത്ഥികൾ മത്സരിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതി പ്രസിഡന്റ്‌ കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിക്കും. ശിവഗിരി യൂണിയൻ സെക്രട്ടറി അജി. എസ്.ആർ.എം മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് കല്ലമ്പലം നകുലൻ, വൈസ് പ്രസിഡന്റ് ജി.തൃദീപ്, യോഗം കൗൺസിലർമാരായ വിപിൻ രാജ്, സുന്ദരൻ കൊല്ലം, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ സന്ദീപ് പച്ചയിൽ, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, വനിതാസംഘം വൈസ് പ്രസിഡന്റ് ഷീബ. ഇ.എസ് എന്നിവർ പങ്കെടുക്കും. സെക്രട്ടറി സംഗീത വിശ്വനാഥൻ സ്വാഗതവും ട്രഷറർ ഗീതാമധു നന്ദിയും പറയും.