തിരുവനന്തപുരം: കെ ഫോൺ ലിമിറ്റഡിന് വായ്പയെടുക്കാൻ സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവർത്തന മൂലധനമായി 25 കോടി രൂപ അഞ്ച് വർഷത്തേക്ക് ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ നിന്നും വായ്പയെടുക്കാനാണ് ഗ്യാരന്റി നൽകുക. ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെടാൻ ഐ.ടി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.