കൊല്ലം: കേരളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ അനദ്ധ്യാപ ജീവനക്കാർക്കായി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സംഘടിപ്പിച്ച നാല് വർഷ ബിരുദത്തിന്റെ മേഖലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ജെ.എസ്. ഷിജു ഖാൻ നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. എസ്. ജയൻ അദ്ധ്യക്ഷനായി​. കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, സെനറ്റ് അംഗം വൈ. അഹമ്മദ് ഫൈസൽ എന്നിവർ സംസാരി​ച്ചു. സർവകലാശാല സെനറ്റ് അംഗം വൈ. ഓസ്‌ബോൺ നന്ദി പറഞ്ഞു.