വിതുര: കനത്ത മഴയെ തുർന്ന് പൊൻമുടി വീണ്ടും അടച്ചു.ഒരാഴ്ചയായി അടച്ചിട്ടിരുന്ന പൊൻമുടി ഇന്നലെ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ദുരന്തനിവാരണസമിതിയുടെ നിർദ്ദേശപ്രകാരം വീണ്ടും അടച്ചിടുകയായിരുന്നു. ഇതോടൊപ്പം കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും അടച്ചു.ഇന്നലെ രാവിലെ മുതൽ പൊൻമുടി മേഖലയിൽ മഴ കോരിച്ചൊരിയുകയായിരുന്നു.പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും ഇന്നലെ അനവധിപേർ പൊൻമുടി സന്ദർശിക്കാനായി വിതുരയിലും,കല്ലാറിലും എത്തിയിരുന്നു. എന്നാൽ കനത്ത മഴ പെയ്യുന്നത് മുൻനിറുത്തി ആരേയും പൊൻമുടിയിലേക്ക് കടത്തിവിട്ടില്ല.കനത്തമഴയെ തുടർന്ന് പൊൻമുടി സംസ്ഥാനപാതയിലെ നിർമ്മാണപ്രവർത്തനങ്ങളും നിറുത്തിവച്ചു
കല്ലാറിൽ ജലനിരപ്പ് ഉയർന്നു
പൊൻമുടി,ബോണക്കാട് വനാന്തരങ്ങളിൽ മഴശക്തി പ്രാപിച്ചതിനെ തുടർന്ന് കല്ലാർനദിയിലെ ജലനിരപ്പ് ഉയർന്നു.നദിയിൽ കുളിക്കുന്നതിന് നിയന്ത്രണമുണ്ട്.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിലെ ഷട്ടറുകളും തുറന്നു.സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന അറിയിപ്പുണ്ട്.