honouring
ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കസ്തൂരി ഷായെ മന്ത്രി വി. ശിവൻകുട്ടി ആദരിക്കുന്നു. സി.വിഷ്ണുഭക്തൻ, ബീന വിഷ്ണു ഭക്തൻ, അജി ഭദ്രൻ, പ്രീത, പ്രസീത, രാജൻ, ശിവദാസ്, സിന്ധു, ലതിക, ഗീത, പൊന്നമ്പിളി തുടങ്ങിയവർ സമീപം.

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 68-ാം റാങ്കും കേരളത്തിൽ നാലാം റാങ്കും നേടിയ ചിറയിൻകീഴ് സ്വദേശി കസ്തൂരിഷായെ അമൃത സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

അമൃത സ്വാശ്രയ സംഘം പ്രസിഡന്റും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡിയുമായ സി.വിഷ്ണു ഭക്തൻ അദ്ധ്യക്ഷത വഹിച്ചു. ബീന വിഷ്ണുഭക്തൻ, എക്സിക്യുട്ടീവ് അംഗങ്ങളായ അജി ഭദ്രൻ, പ്രീത, പ്രസീത, രാജൻ ഫെഡറൽ ബാങ്ക്, ശിവദാസ്, സിന്ധു, ലളിത, ഗീത, പൊന്നമ്പിളി, അമൃത സ്വാശ്രയ സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


ഫോട്ടോ: അമൃത സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കസ്തൂരി ഷായെ മന്ത്രി വി.ശിവൻകുട്ടി ആദരിക്കുന്നു. സി.വിഷ്ണുഭക്തൻ, ബീന വിഷ്ണു ഭക്തൻ തുടങ്ങിയവർ സമീപം