cheriyan-philip

തിരുവനന്തപുരം: മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി.മുസ്‌തഫയുടെ രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ചെറിയാൻ ഫിലിപ്പ്.

മലബാറിലെ ചില ബാർ ഉടമകളുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്ന് മുസ്‌തഫയെ പുറത്താക്കിയെന്ന് സി.പി.എം വൃത്തങ്ങളിൽ കേട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ രാജിവെപ്പിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. പുതിയ ബാർ കോഴയുടെ കറുത്ത കരങ്ങൾ മന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണെന്നും മുസ്‌തഫയുടെ പുറത്താക്കൽ സംബന്ധിച്ച ദുരൂഹതകൾ ഇല്ലാതാകണമെങ്കിൽ പാർട്ടിയും മന്ത്രിയും നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.