തിരുവനന്തപുരം: മലയാളി മജീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്ത്രികർക്കായി ഇന്ന് മാജിക് ഏകദിന പരിശീലന കളരി സംഘടിപ്പിക്കുന്നു. കിഴക്കേക്കോട്ട അഭേദാശ്രമം ഓഡിറ്റോറിയത്തിൽ മാജിക് അക്കാഡമി മുൻ ഡയറക്ടർ ചന്ദ്രസേനൻ മിതൃമല ഉദ്ഘാടനം ചെയ്യും. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്കായി മജീഷ്യൻമാരായ വിഷ്ണു കല്ലറ, ലാൽ കലാകാർ എന്നിവർ പരിശീലന ക്ലാസ് നയിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന പരിശീലനം ഉച്ചയോടെ സമാപിക്കും.