ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര പോരാളിയും ഐ.എൻ.എ ഭടനുമായിരുന്ന വക്കം ഖാദറിന്റെ 107 -മത് ജന്മവാർഷികം അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജന്മവാർഷിക ദിന സമ്മേളനവും സെമിനാറും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെമിനാർ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാനും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീചന്ദ്, ബി.സി.അജയരാജ്, എം.എ.ഉറൂബ്, കലാ നികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.അബ്ദുൽ നാസർ, ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, കവി ആനന്ദക്കുട്ടൻ മുരളീധരൻ, സഞ്ജു,വക്കം ഖാദറിന്റെ കുടുംബാംഗം എ.ശാമില, ആബിദ്, നാസർ തുടങ്ങിയവർ സംസാരിച്ചു.