hi

കിളിമാനൂർ: കനത്ത മഴയിൽ റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു.അടയമൺ-പറപ്പമൺ റോഡിലെ പറപ്പമൺ ഭാഗത്തെ റോഡിന്റെ സൈഡ് ഭിത്തിയാണ് തകർന്നത്. അടയമൺ പറപ്പമൺ പാടശേഖരസമിതിയിലേക്ക് വെള്ളം കൊണ്ടുപോയിക്കൊണ്ടിരുന്ന ചെറിയ കനാലിന്റെ കെട്ടും കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞു. ഇതുമൂലം തോട്ടിലൂടെയുള്ള വെള്ളം തടസപ്പെടുകയും റോഡിന്റെ കോൺക്രീറ്റ് ഭാഗികമായി തകരുകയും ചെയ്തു.