s

ശം​ഖും​മു​ഖം​:​ ​ശം​ഖും​മു​ഖം​ ​തീ​ര​ത്ത് ​ഒ​ലീ​വ് ​റെ​ഡ്ലി​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​ക​ട​ലാ​മ​യു​ടെ​ 81​ ​മു​ട്ട​ക​ൾ​ ​വി​രി​യാ​ൻ​ ​സു​ര​ക്ഷാ​ ​ക​വ​ച​മൊ​രു​ക്കി​ ​കാ​ത്തി​രി​പ്പ് ​തു​ട​ങ്ങി​യി​ട്ട് 43​ ​ദി​വ​സം.​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​നും​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​ട്ര​സ്റ്റ് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ഫീ​ൽ​ഡ് ​ഓ​ഫീ​സ​റു​മാ​യ​ ​അ​ജി​ത് ​ശം​ഖും​മു​ഖ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സു​ര​ക്ഷാ​ക​വ​ച​മൊ​രു​ക്കി​യ​ത്.​ ​ആ​മ​ ​മു​ട്ട​യി​ട്ട​ ​സ്ഥ​ലം​ ​ഏ​ത് ​നി​മി​ഷ​വും​ ​തി​ര​മാ​ല​ക​ൾ​ ​വി​ഴു​ങ്ങു​മെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ​മു​ട്ട​ക​ൾ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ആ​റാ​ട്ട് ​മ​ണ്ഡ​പ​ത്തി​നു​ ​സ​മീ​പം​ ​സം​വി​ധാ​നം​ ​ഒ​രു​ക്കി​യ​ത്.​ ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ശം​ഖും​മു​ഖം​ ​ക​ട​പ്പു​റ​ത്തേ​ക്ക് ​എ​ത്തി​യ​ ​ആ​റാ​ട്ട് ​പോ​ലും​ ​ക​ട​ന്നു​പോ​യ​ത് ​ഈ​ ​സ്ഥ​ലം​ ​ഒ​ഴി​വാ​ക്കി​യാ​ണ്.​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​കൊ​ല്ല​ത്ത് ​ഇ​തേ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​ക​ട​ലാ​മ​ക​ളി​ട്ട​ 750​ ​മു​ട്ട​ക​ൾ​ ​ക​ള്ള​ക്ക​ട​ൽ​ ​പ്ര​തി​ഭാ​സ​ത്തി​ൽ​ ​ന​ശി​ച്ചു​പോ​യി​രു​ന്നു.​ ​മു​ട്ട​ ​വി​രി​ഞ്ഞു​ ​ക​ട​ലി​ലേ​ക്ക് ​ഇ​റ​ങ്ങു​ന്ന​ ​ആ​ൺ​ക​ട​ലാ​മ​ക​ൾ​ ​ജീ​വി​ത​കാ​ല​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​പ്പോ​ലും​ ​ക​ര​യി​ലേ​ക്ക് ​ക​യ​റി​ല്ല.​ ​എ​ന്നാ​ൽ​ ​പെ​ൺ​ക​ട​ലാ​മ​ക​ൾ​ ​പ്രാ​യ​പൂ​ർ​ത്തി​യെ​ത്തു​മ്പോ​ൾ​ ​മു​ട്ട​യി​ടാ​നാ​യി​ ​ക​ട​ൽ​ത്തീ​ര​ങ്ങ​ൾ​ ​തേ​ടി​വ​രും.​ ​ക​ട​ൽ​മ​ണ്ണി​ന്റെ​ ​ചൂ​ടേ​റ്റ് 45​ ​മു​ത​ൽ​ 60​ ​ദി​വ​സം​ ​കൊ​ണ്ട് ​മു​ട്ട​ ​വി​രി​യും.​ ​തു​ട​ർ​ന്ന് ​ക​ട​ലാ​മ​ക്കു​ഞ്ഞു​ങ്ങ​ൾ​ ​ആ​ഴ​ക്ക​ട​ലി​ലേ​ക്ക് ​യാ​ത്ര​യാ​കും.​ ​ഈ​ ​യാ​ത്ര​യ്ക്ക് ​ജു​വ​നൈ​ൽ​ ​ഫ്രെ​ൻ​സി​ ​എ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.