വർക്കല: സാംസ്കാരിക സംഘടനയായ സെൻസ് വർക്കലയും യു കെ എഫ് എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി വിദ്യാർത്ഥികളെ അനുമോദിക്കും.കടക്കാവൂർ, വർക്കല,അഞ്ചുതെങ്ങ്, ചെറുന്നിയൂർ,ഒറ്റൂർ,മണമ്പൂർ,വെട്ടൂർ,ഇടവ, ഇലകമൺ,ചെമ്മരുതി എന്നീ പഞ്ചായത്തുകളിൽ നിന്നും വർക്കല മുനിസിപ്പാലിറ്റിയിൽ നിന്നും സി.ബി.എസ്.ഇ, ഐ.സി.എസ്. സി സിലബസുകളിൽ പ്ലസ് ടു പരീക്ഷയിൽ 80 ശതമാനവും അതിന് മുകളിലും മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.ജൂൺ 2ന് വൈകിട്ട് 4ന് വർക്കല പുന്നമൂട് ഹൃഷികേശ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളെ അനുമോദിക്കും.യോഗ്യരായ വിദ്യാർത്ഥികൾ +919061429991 എന്ന വാട്സപ്പ് നമ്പറിൽ മാർക്ക്ലിസ്റ്റ് അയച്ചു പേര് രജിസ്റ്റർ ചെയ്യണം. അവസാന തീയതി 31.