കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പതിമൂന്നാം വാർഡിൽ സാനിറ്റേഷൻ കമ്മറ്റി സംഘടിപ്പിച്ചു.
നാവായിക്കുളം ഐ.സി.ഡി.എസ് ഓഫീസിൽ നടന്ന കമ്മിറ്റി പഞ്ചായത്തംഗം നാവായിക്കുളം അശോകൻ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ സജിത, സിസ്റ്റർ ജീപ, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡിലെ എല്ലാ വീടുകളിലും ഗ്രൂപ്പായി തിരിഞ്ഞ് കൊതുക് നശീകരണ പ്രവർത്തനം നടത്താൻ കമ്മിറ്റി തീരുമാനിച്ചു.