പൂവച്ചൽ: പൂവച്ചൽ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ ഇലക്ട്രിക്ക് ലൈനുകൾക്കിടയിൽ ഉണങ്ങിയ ബദാം മരം അപകടാവസ്ഥയിൽ. സ്കൂളിലെത്തുന്ന നിരവധി കുട്ടികളും വഴിയാത്രക്കാരുമാണ് ഇതു വഴി സഞ്ചരിക്കുന്നത്. അടിയന്തരമായി പഞ്ചായത്തോ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരോ ഇടപെട്ട് അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റാൻ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സ്കൂൾ തുറപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.