തിരുവനന്തപുരം: വരുന്ന തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചടുലത പകരാൻ പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടി യു.ഡി.എഫ്. ഇന്നലത്തെ യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും മുന്നൊരുക്കങ്ങളും സംബന്ധിച്ച പവർ പോയിന്റ് പ്രസന്റേഷനും ഏജൻസി നടത്തി. കൂടുതൽ വിലയിരുത്തൽ അടുത്ത യോഗത്തിലുണ്ടാകും.