nist

തിരുവനന്തപുരം: മൃഗത്തോലിന് പകരം കൈതച്ചക്ക മാലിന്യത്തിൽ നിന്ന് ലെതർ ഉണ്ടാക്കാനായി പാപ്പനംകോട്ടെ കേന്ദ്രസർക്കാർ സ്ഥാപനമായ നിസ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മലയാറ്റൂരിലെ സ്വകാര്യ സ്ഥാപനമായ ആൾട്ടർ വേവ് ഇക്കോഇന്നൊവേഷൻസിന് കൈമാറി. പാപ്പനംകോട് നിസ്റ്റ് കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. സി.അനന്ദരാമകൃഷ്ണനിൽ നിന്ന് ആൾട്ടർവേവ്സ് ഡയറക്ടർമാരായ ജെസ്വിൻജോർജ്, നിധിൻസോട്ടർ, നിഗിൻസോട്ടർ, ടിടിൽതോമസ് തുടങ്ങിയവർ ഏറ്റുവാങ്ങി. നിസ്റ്റിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആജ്ഞനേയലു കൊത്തകോട്ടയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അഞ്ച് സ്വകാര്യ കമ്പനികൾ നിസ്റ്റിൽ നിന്ന് സർക്കാർ അനുമതിയോടെ ഇതിനോടകം സാങ്കേതികവിദ്യ കരസ്ഥമാക്കി. കേരളത്തിൽ പ്രതിവർഷം 7.20ലക്ഷം മെട്രിക് ടൺ കൈതച്ചക്ക മാലിന്യമാണ് ഉണ്ടാകുന്നത്.